അനങ്ങന്നടിയുടെ ചരിത്രം

‘അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂൺ 12ഈ വിദ്യാലയം സ്ഥാപിച്ചത്. ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.കാലചക്രങ്ങൾ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്നു. 1951-ൽ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കൾക്ക് വിദ്യ അഭ്യസിക്കാൻ മൈലുകൾ താണ്ടേണ്ടി വന്നപ്പോൾ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകൾ മുന്നിട്ടിറങ്ങി പണിതീർത്ത സരസ്വതീ ക്ഷേത്രം !!!.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവൻ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദൻ കുട്ടിമേനോൻ , ശ്രീ.വൈശ്രവണത്ത് രാമൻ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായർ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തിൽ 1951-ൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂൾ സന്ദർശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകൻ ശ്രീ. കാമരാജ് 1954-ൽ നമ്മുടെ സ്കൂൾ സന്ദർശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാൻ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു.

Join the Conversation

  1. Unknown's avatar
  2. Unknown's avatar

2 Comments

Leave a comment

Design a site like this with WordPress.com
Get started